ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. മുംബൈയുടെ അഞ്ചാം കിരീടമാണിത്. തുടർച്ചയായ സീസണുകളിൽ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മുംബൈ. മുംബൈയ്ക്ക് വേണ്ടി രോഹിത് ശർമ അർദ്ധസെഞ്ച്വറി നേടി. 50 പന്തിൽ 68 റൺസ് രോഹിത് നേടി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍157 റണ്‍സ് നേടിയാണ് വിജയിച്ചത്.
ഡല്‍ഹിക്ക് വേണ്ടി കളിച്ച റിഷഭ്പന്ത് 38 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ടീം ക്യാപ്ടന് ശ്രേയസ് അയ്യര്‍ 50 പന്തില്‍ 65 റണ്‍സും ശിഖര്‍ ധവാന് 13 പന്തില്‍ 15 റണ്‍സും നേടി.