മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. തമിഴ്നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ
കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി.
സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം.
കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു.
കേരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിർദേശങ്ങൾ നടപ്പിലാക്കി.
എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കും.
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി.