അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേർ മലയാളി
കാഞ്ഞങ്ങാട്: അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേർ മലയാളി. ആലപ്പുഴ സ്വദേശി ശ്രീകുമാർ (43) , കാഞ്ഞങ്ങാട് കൊളവയൽ മേസ്ത്രി ദാമോദരൻ്റെ മകൻ ധനേഷ് 32 മരിച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ 120 പേർക്ക് പരുക്കേറ്റിരുന്നു. ഇവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതായി അധികൃതർ അറിയിച്ചു.
പത്ത് ദിവസം മുൻപാണ് അവധി കഴിഞ്ഞ് ധനേഷ് അബുദാബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്.
പൊട്ടിത്തെറിയിൽ ശശീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബുദാബി ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം
റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
അബൂദബി നഗരത്തില്‍ ഖാലിദിയ മാളിന് സമീപത്തെ അഞ്ചു നില കെട്ടിടത്തിലുണ്ടായ വാതക സ്‌ഫോടനത്തിലാണ് നേരത്തെ രണ്ട് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
അപകടത്തിൽ മറ്റു ര്ണ്ട് കാഞ്ഞങ്ങാട്ടുകാർക്കും പരിക്കേറ്റു. ബല്ലാകടപ്പുറത്തെ ഇല്ല്യാസ്, വടകരമുക്കിലെ റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി ട്ടില്ല. സ്ഫോടനത്തിൽ 120 ലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിൽ 60 പേരുടെ നില ഗുരുതരമാണെന്ന് പോലീ സ് അറിയിച്ചു. രണ്ടുതവണ യാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിൽ പരി ക്കേറ്റവരെ രക്ഷിക്കാനായി എത്തിയപ്പോഴുണ്ടായ രണ്ടാ മത്തെ സ്ഫോടനത്തിലാണ് ഇല്ല്യാസിനും റഷീദിനും പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് ആദ്യസ് ഫോടനം ഉണ്ടായത്.