അർച്ചന കവിയുടെ കേസ്; പൊലീസുകാരൻ അപമര്യാദയായി പെരുമാറി

അർച്ചന കവിയോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഇതേ തുടർന്നു ഇൻസ്പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ട് മട്ടാഞ്ചേരി എസ്പി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി.

രാത്രിയിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി മോശമായി സംസാരിച്ചതായി നടി അർച്ചന കവി പരാതി നൽകിയിരുന്നു. പോലീസിൽ നിന്ന് മോശം അനുഭവമായിരുന്നു അത്. രാത്രിയിൽ ഓട്ടോയിൽ എവിടേക്കാണ് പോയതെന്ന് നാൽ സ്ത്രീകളോടും ചോദിച്ചു. പൊലീസ് സദാചാര പോലീസായി മാറുകയാണെന്നും അർച്ചന കവി വിമർശിച്ചിരുന്നു.

നടി അർച്ചന കവിയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി കൊച്ചി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഓട്ടോറിക്ഷയിൽ ഫോർട്ട് കൊച്ചിയിലേക്ക് പോകുന്നതിനിടെ പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.