KSRTC ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വിവേചനം: കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകുന്നതിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി.
സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു.

തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ജീവനക്കാരുടെ ഹർജിയിൽ മറുപടി നൽകാനും കോടതി കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അവരുടെ ശമ്പളം സമയബന്ധിതമായി നൽകണം. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.