സംയുക്ത സേനാ മേധാവിക്കായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. 62 വയസിന് താഴെയുള്ളവർ, നിലവിൽ കരസേനയിൽ സേവനമനുഷ്ഠിക്കുന്നവരേയും വിരമിച്ച ലഫ്റ്റനന്റ് ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ എന്നിവരെയും ഈ തസ്തികയിലേക്ക് പരിഗണിക്കും.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അടുത്തിടെ വിരമിച്ച സൈനിക മേധാവികൾക്കും ഡെപ്യൂട്ടി മേധാവികൾക്കും പ്രായപരിധി 62 വയസ്സാണെങ്കിലും ഈ സ്ഥാനത്തേക്ക് അർഹതയുണ്ട്. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് പുതിയ സേനാ മേധാവിയെ നിയമിക്കുന്നത്.