വർഗീയ സംഘർഷം; ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു
ഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സൈനികരെ
വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
ഭാദേർവ പട്ടണത്തിലെ സ്ഥിതിഗതികൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ക്രമസമാധാന ലംഘനമുണ്ടായാൽ പൊലീസ് നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഇത്തരം മതപരവും സാമുദായികവുമായ സംഘർഷങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ജമ്മു കശ്മീരിലെ ഭീകരർക്കെതിരെ സുരക്ഷാ സേന നടപടി സ്വീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.