വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല; രണ്ടാംറാങ്കുകാരനു ജോലി പോയി

ആലപ്പുഴ: ഹോമിയോ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റിനെ താത്കാലികമായി നിയമിച്ചതിനെച്ചൊല്ലി വിവാദം. രണ്ടാം റാങ്കുകാരനെ ഫോണിൽ വിളിച്ച് ലഭിക്കാത്തതിനാൽ മണിക്കൂറുകൾക്കുള്ളിൽ അധികൃതർ മറ്റൊരാളെ നിയമിച്ചു. രണ്ടാം റാങ്ക് നേടിയ ആലപ്പുഴ സ്വദേശി ആഷിഖ് ഹൈദരർ അലി രേഖാമൂലമോ ഇ-മെയിൽ വഴിയോ നോട്ടീസ് നൽകാതെയുള്ള നിയമനത്തിനെതിരെ കളക്ടർക്ക് പരാതി നൽകി.

രണ്ട് മാസം മുമ്പ് ഹോമിയോപ്പതി വകുപ്പ് താൽക്കാലിക ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 20 പേർ പങ്കെടുത്ത അഭിമുഖത്തിന് ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാരൻ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ,എംപ്ലോയ്മെന്റ് വഴി നിയമനം നടത്തിയതിനെ തുടർന്ന് ഒന്നാം റാങ്കുകാരനെ പുറത്താക്കി.