‘പ്രവാസികളുടെ പരിപാടി ബഹിഷ്കരിച്ചത് അപഹാസ്യം; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പരിപാടി പ്രതിപക്ഷം ബഹിഷ്കരിച്ചത് അപഹാസ്യമാണ്. പ്രവാസികൾ എല്ലായ്പ്പോഴും നാടിന്റെ വികസനത്തെക്കുറിച്ചാണ് പറയുന്നത്. ലോകമലയാളികൾ അതിനുവേണ്ടി മനസ്സ് ഉഴിഞ്ഞുവെച്ചാണ് മുന്നേറുന്നത്. നല്ലവർ അതിനോട് സഹകരിക്കുന്നു. പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.