തേനിയിൽ അപകടം; ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, 40 പേർക്ക് ഗുരുതര പരുക്ക്
കുമളി: തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 40 പേർക്ക് ഗുരുതരമായി പരിക്കേൾക്കുകയും ചെയ്തിട്ടുണ്ട്. കുമളിയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ബസും തിരിച്ചെന്തൂരിൽ നിന്ന് കമ്പത്തേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ നാഗർകോവിൽ ബസിന്റെ ഡ്രൈവർ കന്യാകുമാരി ജില്ലയിലെ കുറുന്തംകോട് ഗ്രാമവാസിയായ രതിനസ്വാമി (54) ആണ് മരിച്ചത്. വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്ന് പുറപ്പെട്ട ബസിൽ മലയാളികൾ ഉണ്ടായിരുന്നതായാണ് വിവരം.