‘അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന് യു.ഡി.എഫിന്റെ ഐശ്വര്യം’
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിന് എതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
വി.ഡി. സതീശൻ ആണ് വീഡിയോ പ്രചരിച്ചതിന് പിന്നിൽ എന്നായിരുന്നു ജയരാജന്റെ ആരോപണം. വായ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ജയരാജൻ യു.ഡി.എഫിന്റെ ഐശ്വര്യമാണെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, ഈ ക്രൈം നന്ദകുമാറുമായി യാതൊരു ബന്ധവുമില്ല. പത്രപ്രവർത്തകനെന്ന നിലയിലുള്ള പരിചയം മാത്രമാണ് തനിക്കുള്ളതെന്നും സതീശൻ പറഞ്ഞു.