പ്രതിഷേധ മാര്‍ച്ചില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച നഷ്ടമായി
കൊച്ചി: പ്രതിഷേധ മാർച്ചിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടു.
ചൊവ്വാഴ്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിലാൽ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടത് കൺപോളയുടെ മൂന്ന് വശങ്ങളിലായി 28 തുന്നലുകളാണ് ബിലാലിനുള്ളത്.
ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം മാത്രമേ കാഴ്ച വീണ്ടെടുക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ കൺപോളകൾക്കേറ്റ പരിക്ക് ഭേദമാക്കാനുള്ള ചികിത്സ നടന്നുവരികയാണ്.