111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കി
ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടത്തോടെ റദ്ദാക്കിയത്.
രജിസ്റ്റർ ചെയ്യുകയും, അംഗീകാരം ലഭിക്കാത്തതുമായ 2,100 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 111 എണ്ണമാണ് റദ്ദാക്കിയത്. 1951ലെ ആർ പി ആക്ടിലെ 29 എ, 29 സി വകുപ്പുകൾ പ്രകാരമാണ് നടപടി.
ആദ്യ ഘട്ടത്തിൽ (മെയ് 25 ന് ) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഇതേതുടർന്ന് 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ കൂടി തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.