Latestവിനോദം

സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന സിനിമ ‘വിക്രം’ ജൂലൈ 8 മുതൽ ഹോട്ട്സ്റ്റാറിൽ

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിച്ച ഉലഗനായകൻ കമൽ ഹാസൻ നായകനായ “വിക്രം” എന്ന ചിത്രം തീയേറ്ററുകളിലെ ഏറ്റവും വലിയ കോളിവുഡ് ഹിറ്റുകളിലൊന്നായി തുടരുകയാണ്. ആഗോളതലത്തിൽ 300 കോടി കടന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. തമിഴിലെ ഏറ്റവും ലാഭകരമായ ചിത്രമായി വിക്രം മാറിയെന്നാണ് കണക്ക്. തമിഴ് നാട്ടിൽ മാത്രം കളക്ഷന്റെ കാര്യത്തിൽ വിക്രം ഇപ്പോൾ മുൻ പന്തിയിൽ നിൽക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. വിക്രമിന്റെ ഒടിടി റിലീസ് ജൂലൈ 8ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ ചെയ്യും. ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ഏക തമിഴ് ചിത്രമാണ് വിക്രം. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും വൻ ഓളം സൃഷ്ടിച്ചു.