അഭയ കേസ്: ശിക്ഷാ വിധി മരവിപ്പിച്ചത് മൂന്ന് കർശന ഉപാധികളോടെ

അഭയ കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ഹൈക്കോടതി ഡിവഷൻ ബഞ്ച് ജാമ്യം അനുവദിച്ചത് മൂന്ന് നിർണായക ഉപാധികളോടെ. സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നീ ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.