പാകിസ്താനിൽ കടലാസ് ക്ഷാമം രൂക്ഷം
പാകിസ്ഥാൻ : സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പാകിസ്ഥാനിൽ കടലാസ് ക്ഷാമം രൂക്ഷം. ഈ പ്രതിസന്ധി തുടർന്നാൽ വരുന്ന അധ്യയന വർഷത്തിൽ കുട്ടികൾക്ക് പുസ്തകം ലഭിക്കില്ലെന്ന് പേപ്പർ അസോസിയേഷൻ ഓഫ് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ തെറ്റായ നയങ്ങളും പ്രാദേശിക പേപ്പർ വ്യവസായങ്ങളുടെ കുത്തകയുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
പേപ്പർ പ്രതിസന്ധി കാരണം 2022 ഓഗസ്റ്റ് മുതൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ലഭിക്കില്ലെന്ന് അസോസിയേഷൻ പറയുന്നു. കടലാസിന്റെ വില അനുദിനം വർദ്ധിച്ചുവരികയാണെന്നും പുസ്തകങ്ങളുടെ വില നിശ്ചയിക്കാൻ പ്രസാധകർക്ക് കഴിയുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ബോർഡുകൾക്ക് പുസ്തകങ്ങൾ അച്ചടിക്കാൻ കഴിയുന്നില്ല. ഓൾ പാകിസ്താൻ പേപ്പർ മർച്ചന്റ് അസോസിയേഷൻ, പാകിസ്താൻ അസോസിയേഷൻ ഓഫ് പ്രിന്റിംഗ് ഗ്രാഫിക്സ് ആർട്ട് ഇൻഡസ്ട്രി, പേപ്പർ വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് സംഘടനകൾ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.