ഡാലസ്- ഹൂസ്റ്റണ്‍ ബുള്ളറ്റ് ട്രെയിന്‍: ഭൂമി പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവ്
ഡാലസ്: ഡാലസ് മുതൽ ഹൂസ്റ്റൺ വരെയുള്ള 240 മൈൽ 90 മിനിറ്റ് ദൈർഘ്യമുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസ്സമായിരുന്ന ഭൂമി ഏറ്റെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചു. ജൂൺ 24ന് രണ്ടിനെതിരെ അഞ്ച് വോട്ടുകൾക്കാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ടെക്സാസ് സെൻട്രൽ റെയിൽറോഡ് ഇൻഫ്രാസ്ട്രക്ചർ ഇൻ കോർപ്പറേഷൻ ഉടമസ്ഥരിൽ നിന്ന് ബലം പ്രയോഗിച്ച് ഭൂമി വാങ്ങാനുള്ള അവകാശം അംഗീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ച് ജഡ്ജിമാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ രണ്ട് ജഡ്ജിമാർ തീരുമാനത്തെ എതിർത്തു.
ഭൂമി പിടിച്ചെടുക്കാനുള്ള കമ്പനിയുടെ അധികാരത്തെ ചോദ്യം ചെയ്ത് ടെക്സസ് സ്വദേശിയായ ജെയിംസ് ഫ്രെഡറിക് സമർപ്പിച്ച ഹർജിയിലാണ് കോടതി അന്തിമ തീരുമാനം കൈക്കൊണ്ടത്.