അഗ്നിപഥ്: കേരളത്തിൽ കരസേനാറാലിയുടെ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടാണ് വടക്കൻ കേരളത്തിൽ റാലി നടക്കുക. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ, കണ്ണൂർ ജില്ലകൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.

നവംബർ 15 മുതൽ 30 വരെ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലേക്കാണ് കൊല്ലത്ത് റാലി നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. തീയതിയിൽ നേരിയ മാറ്റമുണ്ടാകുമെന്ന് സൈൻയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, joinindianarmy.nic.in വെബ്സൈറ്റ് സന്ദർശിക്കാം. നാവികസേനയിലെ അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. സ്ത്രീകൾക്കും അപേക്ഷിക്കാം.