പ്രക്ഷോഭം രൂക്ഷമാകുന്നു: ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടതായി സൂചന
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോദിക വസതി പ്രതിഷേധക്കാർ കയ്യേറിയതായി റിപ്പോർട്ട്. ഗോട്ടബയയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അതല്ല അദ്ദേഹം രാജ്യം വിട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ശ്രീലങ്കയിൽ പ്രതിഷേധം നടക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോട്ടബയ പ്രസിഡന്റായി തുടരുകയായിരുന്നു.