വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും
വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമാണ്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ഗുജറാത്തിലാണ്.
ഗുജറാത്തിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. ഗുജറാത്തിലെ സപുതാര വാഗായ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് ദുരന്ത നിവാരണ മന്ത്രി രാജേന്ദ്ര പ്രസാദ് പറഞ്ഞു.
ജൂലൈ 14 വരെ മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്നഗിരി ജില്ലകളിലാണ് റെഡ് അലർട്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലും വെള്ളപ്പൊക്ക സാഹചര്യം അതീവ രൂക്ഷമാണ്.