മണിക്കൂറില്‍ 180 കി.മി വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എസി കോച്ച്
ജയ്പുര്‍ (രാജസ്ഥാന്): പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗമാര്‍ജിച്ച് റെയിൽവേയുടെ പുതിയ എസിഎൽഎച്ച്ബി കോച്ച്. നഗ്ഡ-കോട്ട-സവായ് മധോപൂർ സെക്ഷനിലാണ് ട്രയൽ റൺ നടത്തിയത്. ഇതിനിടെ സ്പീഡോമീറ്റര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കാണിക്കുന്നതിന്റെ വീഡിയോ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തുവിട്ടത്.
യൂറോപ്യൻ നിലവാരത്തിലുള്ള പുതിയ കോച്ചുകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ട്രയൽ റൺ നടത്തിയതെന്ന് വെസ്റ്റേൺ സെൻട്രൽ റെയിൽവേയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കോച്ചുകളുടെ ട്രയൽ റൺ 60 ലധികം തവണ നടത്തി. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് ട്രയൽ റൺ നടത്തിയത്.