മാലിദ്വീപിൽ ഗോതബയ ഒളിച്ച് താമസിക്കുന്നത് റൂമിന് 6 ലക്ഷം റേറ്റുള്ള റിസോർട്ടില്‍
മാലിദ്വീപ്: പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ താമസിക്കുന്നത് മാലിദ്വീപിലെ ആഡംബര റിസോർട്ടിൽ. ബിസിനസ് ഭീമനായ മുഹമ്മദ് അല ജാനയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് ഗോതബയ എത്തിയത്. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം.
ഒരു രാത്രി തങ്ങുന്നതിന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന മുറികളുള്ള റിസോർട്ടിലാണ് ഗോതാബയ താമസിക്കുന്നത്. രജപക്സെയ്ക്കും കുടുംബത്തിനും പ്രവേശനം അനുവദിച്ചതിന് ശ്രീലങ്കൻ പൗരൻമാരിൽ നിന്ന് മാലിദ്വീപ് സർക്കാർ കടുത്ത വിമർശനത്തിന് വിധേയരായി.
അല്പ സമയത്തിനുള്ളില്‍ ഗോതബയ രാജപക്സെ രാജി കൈമാറുമെന്ന് ശ്രീലങ്കയിൽ നിന്ന് റിപ്പോർട്ടുകളുണ്ട്.