Latestവിനോദം

അക്കാദമിക്ക് വേണ്ടപ്പെട്ടവരുടെ സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്നു; പ്രതാപ് ജോസഫ്

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച സംവിധായക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി സംവിധായകൻ പ്രതാപ് ജോസഫ്. വനിതാ ചലച്ചിത്ര മേള നടക്കുമ്പോൾ എന്തുകൊണ്ട് തന്‍റെ സിനിമ പ്രദർശിപ്പിച്ചില്ല എന്നതിനുളള വിശദീകരണമാണ് കുഞ്ഞില ചോദിച്ചതെന്ന് പ്രതാപ് ജോസഫ് പറഞ്ഞു.

വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങൾ വേണമെന്ന് മൂന്ന് വർഷമായി ആവശ്യമുണ്ടെങ്കിലും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കുഞ്ഞിലയുടെ ‘അസംഘടിതർ’ എന്ന ചിത്രം ഉൾപ്പെടുത്തിയില്ല.ഇതിന് വിശദീകരണം തേടിയിട്ട് ഒരാഴ്ചയായി. രഞ്ജിത്തിന്‍റെ പേഴ്സണൽ നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത്
ചോദിച്ചെന്നാണ് കുഞ്ഞില പറയുന്നത്. മാത്രവുമല്ല രഞ്ജിത്തിനെ ടാഗ് ചെയ്ത് ഞാനും കുഞ്ഞിലയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്” പ്രതാപ് പറഞ്ഞു.