മോദി ഭരണത്തില്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 12.76 ലക്ഷം കോടി ; തോമസ് ഐസക്ക്
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എഴുതിത്തള്ളിയാലും പലിശ ഉൾപ്പെടെയുള്ള വായ്പ തിരിച്ചടയ്ക്കാൻ വായ്പക്കാരൻ ബാധ്യസ്ഥനാണെന്നും തോമസ് ഐസക് പറഞ്ഞു. ഈ പോസ്റ്റ് വായിക്കുന്ന സംഘികളുടെ പ്രതികരണം ഇത് വെറും സാങ്കേതികം മാത്രമാണെന്ന് ആയിരിക്കും എന്നും തോമസ് ഐസക് പറഞ്ഞു.
കോർപ്പറേറ്റുകളാണ് ബാങ്കിനെ കൊള്ളയടിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അവർക്ക് വായ്പ നൽകുന്നത്. കിട്ടാക്കടത്തിന്‍റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നിരുന്നാലും, ഈ മോഷ്ടാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ റിസർവ് ബാങ്കോ കേന്ദ്ര സർക്കാരോ തയ്യാറല്ല,” ഐസക് പറഞ്ഞു.