ബിഹാറില്‍ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; തേജസ്വി ഉപമുഖ്യമന്ത്രി
പട്ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ആർജെഡി–കോൺഗ്രസ്–ഇടതു സഖ്യത്തിനൊപ്പം ‘മഹാസഖ്യം’ പ്രഖ്യാപിച്ച നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാർ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.
പുതിയ ഭരണസഖ്യം ഏഴ് പാർട്ടികളുടെ മഹാസഖ്യം ആയിരിക്കുമെന്ന് നിതീഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ആര്‍ജെഡി, ജെഡിയു, കോൺഗ്രസ്, സിപിഐ (എംഎൽ), ഹിന്ദുസ്ഥാനി അവാം മോർച്ച, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. അതേസമയം, നിതീഷ് കുമാർ ജനവിധിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് പട്നയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിഹാർ ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. സഞ്ജയ് ജയ്സ്വാൾ പറഞ്ഞു