ടി.എന്‍ പ്രതാപന്‍ എം പി എഫ്.എം റേഡിയോ സ്റ്റേഷന്‍ തുടങ്ങുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാംഗം ടി.എൻ പ്രതാപൻ തൃശൂരിൽ എഫ്.എം റേഡിയോ സ്റ്റേഷൻ തുടങ്ങുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഊന്നൽ നൽകുന്ന ഒരു കമ്മ്യൂണിറ്റി റേഡിയോ ആയാണ് ഇത് പ്രവർത്തിക്കുക. 2012ൽ സ്ഥാപിതമായ സ്നേഹപൂർവം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ കീഴിലാണ് റേഡിയോ ആരംഭിക്കുന്നതെന്ന് എംപി പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ തൃശൂരിന്റെ ‘മൈ റേഡിയോ 90’ പ്രവർത്തനം ആരംഭിക്കും.
മൈ റേഡിയോ 90 എഫ്.എം. എജ്യുടെയ്ന്‍മെന്റ് റേഡിയോ ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്യൂണിറ്റി റേഡിയോ വകുപ്പില്‍നിന്ന് ലൈസന്‍സ് ലഭിച്ചു. വിനോദ പരിപാടികള്‍ക്കൊപ്പം പഠന-പഠനേതര ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. തൃശ്ശൂരില്‍ ട്രസ്റ്റിന് കീഴില്‍ സ്റ്റുഡിയോ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആസ്ഥാനം, കാര്‍ഷിക സര്‍വ്വകലാശാല, ഫൈന്‍ ആര്‍ട്സ് കോളേജ്, കലാമണ്ഡലം, സാഹിത്യ അക്കാദമി, വിവിധ കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാവും വിജ്ഞാന-വിനോദ പരിപാടികള്‍ നടത്തുക.
റേഡിയോയുടെ ഭാഗമാകാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയുമെന്ന് എംപി പറഞ്ഞു. ഇപ്പോൾ ക്യാംപസ് കോര്‍ഡിനേറ്റര്‍മാരെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍നിന്ന് കണ്ടെത്തി ശില്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും മൈ റേഡിയോ 90 സജ്ജമാക്കുന്ന ആപ്പ് വഴി ഓണ്‍ലൈന്‍ വഴി പരിപാടികള്‍ കേള്‍ക്കാം. വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുക്കുന്ന പ്ലാറ്റ്‌ഫോമുകളിലൂടെയും മൈ റേഡിയോ പരിപാടികള്‍ ലഭ്യമാകുമെന്ന് പ്രതാപന്‍ പറഞ്ഞു.