‘ആസാദ് കശ്മീർ’,’ഇന്ത്യൻ അധീന കശ്മീർ’; വിവാദത്തിലായി കെ.ടി.ജലീൽ
ജമ്മു കശ്മീരിനെ ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ എന്ന് വിശേഷിപ്പിച്ചുള്ള കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം. വിഷയത്തിൽ ജലീലിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി.
പഞ്ചാബ്, കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.ടി ജലീലിന്റെ വിവാദ പരാമർശം. പാകിസ്ഥാനുമായി ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്നറിയപ്പെട്ടുവെന്ന് കെ.ടി. ജലീൽ പോസ്റ്റില്‍ പറയുന്നു. ആസാദ് കശ്മീരിന് സ്വന്തമായി സൈനിക വ്യൂഹം ഉണ്ടായിരുന്നതായും ജലീൽ പറഞ്ഞു.
ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്ന വളരെ ഗുരുതരമായ പരാമർശവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ആസാദ് കശ്മീരും ഇന്ത്യൻ അധീന കശ്മീരും പാകിസ്ഥാൻ ഉപയോഗിക്കുന്ന പദങ്ങളാണ് എന്നത് പോസ്റ്റിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.