Latestവിനോദം

ആഗോള ബോക്സ് ഓഫിസില്‍ 40 കോടി പിന്നിട്ട് ദുല്‍ഖറിന്‍റെ ‘സീതാരാമം’

ദുൽഖർ സൽമാൻ ചിത്രം ‘സീതാരാമം’ ആഗോള ബോക്സ് ഓഫീസിൽ 40 കോടി കളക്ഷന്‍ പിന്നിട്ടു. ഈ വാരാന്ത്യത്തോടെ ചിത്രം 50 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം ചരിത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ്.

വൈജയന്തി മൂവീസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ് ചിത്രം നിർമ്മിക്കുന്നത്. പി.എസ്.വിനോദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മൃണാൾ ഠാക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാർ. 1964ല്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന് കശ്മീരാണ് പ്രധാന ലൊക്കേഷന്‍ ആയത്.