ബ്രിട്ടൻ തീരത്ത് മഴവിൽ നിറമുള്ള കടൽ ഒച്ചിനെ കണ്ടെത്തി
യുകെ: ബ്രിട്ടനിലെ സിലി തീരത്ത് നിന്ന് അപൂർവ ഇനം സീ സ്ലഗ് അഥവാ കടലൊച്ചിനെ കണ്ടെത്തി. ശാസ്ത്രീയമായി ബാബാകിന അനഡോനി എന്ന് പേരിട്ടിരിക്കുന്ന ഈ കടലൊച്ച് ലോകത്തെ തന്നെ ഏറ്റവും നിറങ്ങളുള്ള കടലൊച്ചാണ്. ശാസ്ത്ര സംഘടനയായ കോള്വാള് വൈൽഡ് ട്രസ്റ്റിന്റെ അഭിപ്രായത്തിൽ, ഇതാദ്യമായാണ് ബ്രിട്ടന്റെ തീരത്ത് നിന്ന് ഈ കടലൊച്ചിനെ കണ്ടെത്തുന്നത്. കോള്വാള് ട്രസ്റ്റിന്റെ കടൽ നിരീക്ഷണ പരിപാടിക്കിടെ മുങ്ങൽ വിദഗ്ധനായ അലൻ മുറെയാണ് ഈ ജീവിയെ കണ്ടെത്തിയത്.
യുകെ തീരത്തെത്തുന്ന അപൂർവയിനം ജീവികളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ കോൾവാൾ വൈൽഡ് ട്രസ്റ്റാണ് സീ ഡൈവിംഗ് ഇവന്റ് സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ സമാനമായ നിരീക്ഷണങ്ങളിലൂടെ കൂടുതൽ സ്പീഷീസുകളെ കണ്ടെത്താനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.