യു.എസില്‍ ഇടക്കാല തിരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് നിയന്ത്രണവുമായി ഫെയ്‌സ്ബുക്ക്
സാന്‍ ഫ്രാന്‍സിസ്‌കോ: അടുത്തയാഴ്ച യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മെറ്റ നിർത്തലാക്കി. നിയന്ത്രണം ആരംഭിക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന പരസ്യങ്ങൾ അനുവദിക്കുന്നത് തുടരും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നു കമ്പനിയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്‍റ് നിക്ക് ക്ലെഗ്ഗ് പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പിനായി 40ലധികം ഗ്രൂപ്പുകളായി നൂറുകണക്കിന് ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മെറ്റ പറഞ്ഞു. കഴിഞ്ഞ വർഷം കമ്പനി ആഗോളതലത്തിൽ 500 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയ, തീയതി, സമയം, തിരഞ്ഞെടുപ്പ് രീതി എന്നിവയെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു തരത്തിലുള്ള പോസ്റ്റുകളും പരസ്യങ്ങളും കമ്പനി അനുവദിക്കില്ല.
വോട്ടിംഗിൽ നിന്ന് ആളുകളെ തടയുന്ന പരസ്യങ്ങളും തിരഞ്ഞെടുപ്പിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങളും അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന സംഘടിത നീക്കങ്ങൾ തടയാൻ ശ്രമിക്കും. അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധിച്ച പുതിയ വിവരങ്ങൾ പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കും.