വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം
ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകളും സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിർദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാനക്കമ്പനികൾ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.