‘മദര്‍ ഹീറോയിന്’; പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ജനസംഖ്യ വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 10 കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് ഒരു മില്യണ്‍ റഷ്യൻ റൂബിൾ (ഏകദേശം 13 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് പുടിൻ പ്രഖ്യാപിച്ചു.
ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള പുടിന്റെ നീക്കം റഷ്യയിലെ ജനസംഖ്യയിലെ ഇടിവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ്.
സോവിയറ്റ് യൂണിയന് നിലനിന്നിരുന്ന സമയത്തെ, 1944ലെ മദര്‍ ഹീറോയിന് (Mother Heroine) രീതിയാണ് പുടിന് ഈയാഴ്ച പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.