ആദ്യ സംസ്‌കൃത സയന്‍സ് ചിത്രം ‘യാനം’ പ്രദര്‍ശനത്തിനെത്തി 

ചെന്നൈ: ഡോ.എ.വി അനൂപ് നിർമ്മിച്ച് വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ആദ്യ സംസ്കൃത ശാസ്ത്ര ചിത്രമായ യാനം ചെന്നൈയിലെ പ്രസാദ് തിയേറ്ററിൽ പ്രദർശിപ്പിച്ചു.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നൽകിയ സംഭാവനകളാണ് ഡോക്യുമെന്‍ററി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതോടൊപ്പം, സംസ്കൃത ഭാഷയ്ക്ക് കൂടുതൽ പ്രചരണം നൽകുകയെന്ന ലക്ഷ്യവുമുണ്ടെന്ന് നിർമ്മാതാക്കൾ പറയുന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.രാധാകൃഷ്ണൻ എഴുതിയ ‘മൈ ഒഡീസി’ എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

എസ്.ബി. പ്രജിത്താണ് യാനത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റർ – വിഷ്ണു പുളിയറ, സംഗീതം – പ്രകാശ് ഉള്ളിയേരി, സൗണ്ട് ഇഫക്ട് – ഷാബു എൻ, ആഖ്യാനം – അലിയാർ, കല – അനിൽ താനയൂർ, ഡിസൈൻ – ഭട്ടതിരി.