താലിബാൻ ഭരണം ; മാധ്യമങ്ങള്‍ അതിജീവന പോരാട്ടത്തില്‍
കാബൂള്‍: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങൾ അതിജീവനത്തിനായി പോരാടുകയാണെന്ന് റിപ്പോർട്ട്. അഫ്ഗാൻ നാഷണൽ ജേണലിസ്റ്റ്സ് യൂണിയനുമായി (എ.എന്‍.ജെ.യു) സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (ഐഎഫ്ജെ) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ അടച്ചുപൂട്ടിയ മാധ്യമങ്ങളുടെ കണക്കുകൾ വെളിപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ രാജ്യത്തെ 400 ലധികം വരുന്ന മാധ്യമ സ്ഥാപനങ്ങളിൽ 160 ലധികം എണ്ണം അടച്ചുപൂട്ടിയതായും, ഇതിൽ 100 എണ്ണം റേഡിയോ സ്റ്റേഷനുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.