സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും
നടിയും രാഷ്ട്രീയ നേതാവുമായ സൊനാലി ഫോഗാട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗോവ സർക്കാരിന് കത്തെഴുതും. സൊണാലിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടും. സൊനാലിയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് കത്ത് അയയ്ക്കുന്നത്.
സൊനാലി ഫോഗട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രാഥമിക വിശദീകരണവുമായി ഗോവ പോലീസ് മേധാവി രംഗത്തുവന്നിരുന്നു. മെയ് 23ന് ഗോവയിലെ ഒരു റെസ്റ്റോറന്‍റിൽ വച്ചാണ് പ്രതികൾ സൊനാലി ഫോഗട്ടിന് മെത്താംഫീറ്റാമിന്‍ എന്ന മയക്കുമരുന്ന് നൽകിയതെന്ന് ഗോവ പൊലീസ് പറഞ്ഞു. സുധീര്‍ സാങ്‌വാന്‍, സുഖ്‌വിന്ദര്‍ വാസി എന്നിവർക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് കലർത്തിയ പാനീയം കുടിക്കാൻ പ്രതികൾ സൊനാലിയെ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. സൊനാലി രണ്ട് തവണയിലധികം ഇത്തരത്തിൽ ഒരു പാനീയം കുടിച്ചിട്ടുണ്ട്. സോനാലി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതികൾ മയക്കുമരുന്ന് നൽകിയിരുന്നതായി പോലീസ് പറഞ്ഞു. ക്ലബ്ബിലെ കുളിമുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.