കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയെന്ന പ്രചാരണം വ്യാജം
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (സെപ്റ്റംബർ 1) അവധിയായിരിക്കും എന്ന വാർത്ത തെറ്റ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റർ കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ തള്ളി. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയെന്ന നിലയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് ഇന്ന് (സെപ്റ്റംബർ 1, 2022) അവധി. കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.