യോഗി സര്‍ക്കാരിന്റെ ബുൾഡോസർ രാഷ്ട്രീയം മദ്രസകൾക്ക് നേരെയും
ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകൾക്കെതിരെ ബുൾഡോസർ പ്രയോഗം നടത്താനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളുടെ വിശദാംശങ്ങൾ ശേഖരിക്കുമെന്ന് യോഗി സർക്കാർ അറിയിച്ചു. കെട്ടിടത്തിന് ഉറപ്പില്ലെന്ന് കാണിച്ച് ഒരു മദ്രസ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗി സർക്കാർ മദ്രസകളെ ലക്ഷ്യമിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മദ്രസകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സർവേ നടത്തണമെന്നാണ് യോഗി സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
മദ്രസകളിലെ അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സർവേ നടത്തുക.