ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് ജില്ലാ കളക്ടറെ ശകാരിച്ച് നിര്‍മല സീതാരാമന്‍
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഐഎഎസ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാൻസുവാഡ സന്ദർശനത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഐ.എ.എസ് ഉദ്യോഗസ്ഥനോട് റേഷൻ അരിയെക്കുറിച്ച് ചോദിച്ചു. കാമറഡ്ഡി ജില്ലാ കളക്ടർ ജിതേഷ് പാട്ടീലിനോടായിരുന്നു നിർമ്മല സീതാരാമന്‍റെ ചോദ്യം. ഇതിന് പിന്നാലെയാണ് കളക്ടറെ മന്ത്രി ആൾക്കൂട്ടത്തിൽ വെച്ച് ശകാരിച്ചത്.
“മറ്റാരുമല്ല. തെലങ്കാന കേഡറിൽ നിന്നുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനാണ് നിങ്ങൾ… സംസ്ഥാനം 34 രൂപ നൽകുന്നുണ്ടെന്ന് നിങ്ങൾ എന്നോട് പറയുകയാണോ? ക്ഷമിക്കണം! നിങ്ങളുടെ ഉത്തരത്തെക്കുറിച്ച് ചിന്തിക്കണം,” ധനമന്ത്രി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അരമണിക്കൂറിനകം ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാനും മന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു.
നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുക, ഞാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുമ്പ് അരമണിക്കൂറിനുള്ളിൽ എനിക്ക് ഉത്തരം നൽകുക, കളക്ടർക്ക് എന്റെ ചോദ്യത്തിന് ഉടനടി ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് അവരോട് പറയാൻ കഴിയും, ഉത്തരം പറയാൻ പാടുപെട്ട കളക്ടറോട് ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്.