7 മാസത്തിനിടെ നായകടിയേറ്റ് 20 മരണം: ഭീതിയിൽ കേരളം
കോട്ടയം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ 10 ലക്ഷത്തിലധികം പേർക്കാണ് കടിയേറ്റത്. ഇതിൽ 2 ലക്ഷത്തോളം പേർക്ക് ഏഴ് മാസത്തിനുള്ളിൽ കടിയേറ്റു. 20 പേർ മരിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ പേവിഷബാധ വാക്സിന്‍റെ ഉപയോഗം 109 ശതമാനം വർധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വന്ധ്യംകരണവും പുനരധിവാസ പരിപാടികളും പരാജയപ്പെട്ടതാണ് തെരുവുനായ്ക്കളുടെ വ്യാപനത്തിന് കാരണം. കോവിഡ് കാലത്ത് മൃഗങ്ങളെ വളർത്തുന്നത് വർദ്ധിച്ചതോടെ വീടുകളിൽ നിന്ന് മൃഗങ്ങളുടെ കടിയേറ്റവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.