കാനഡയില്‍ കത്തി ആക്രമണത്തിൽ പത്ത് മരണം; ഹൃദയഭേദകമെന്ന് ജസ്റ്റിന് ട്രൂഡോ
ഒട്ടാവ: കാനഡയിൽ നടന്ന കത്തി ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാനഡയിലെ സസ്കാച്ചെവൻ പ്രവിശ്യയിലായിരുന്നു സംഭവം.
കാനഡയിലെ തദ്ദേശീയ കമ്മ്യൂണിറ്റിയായ ജെയിംസ് സ്മിത്ത് ക്രീ നേഷനിലെയും, സമീപ നഗരമായ വെൽഡനിലെയും 13 ഇടങ്ങളിലാണ് അക്രമം നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
അടിയന്തര ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ 10 പേർ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്മോർ പറഞ്ഞു.