അസം മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തകർത്തു
ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തെലങ്കാന സന്ദർശനത്തിൽ വൻ സുരക്ഷാവീഴ്ച്ച. ഹൈദരാബാദിൽ നടന്ന റാലിക്കിടെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹൈദരാബാദിൽ നടന്ന റാലിക്കിടെയാണ് സംഘർഷമുണ്ടായത്. റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തട്ടിയെടുത്ത് തകർത്തു. തുടർന്ന് ശർമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ചുറ്റുമുള്ളവർ ഉടൻ തന്നെ അയാളേ പിടിച്ച് സ്റ്റേജിൽ നിന്ന് താഴെയിറക്കി.