നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇ യു
ബ്രസല്‍സ്: നിർബന്ധിത തൊഴിലെടുപ്പിക്കൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു).
സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനയെ ലക്ഷ്യമിട്ടാണ് 27 അംഗരാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
നിര്‍ബന്ധിതമായി തൊഴിലാളികളെ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഡ്രാഫ്റ്റ് ഇ.യു നിയമപ്രകാരം നിരോധിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.