സാങ്കേതിക തകരാര്‍ ; ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
പാകിസ്ഥാൻ : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്നും ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലേക്ക് മടങ്ങിയെന്നും
പിടിഐ നേതാവ് അസ്ഹർ മഷ്വാനി പറഞ്ഞു.
വിമാനാപകടത്തിൽ നിന്ന് ഇമ്രാൻ ഖാൻ രക്ഷപ്പെട്ടുവെന്ന ചില മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായാണ് മഷ്വാനിയുടെ പ്രസ്താവന. പഞ്ചാബിലെ ഗുജ്രൻ വാലയിലേക്ക് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. വിമാനത്തിലെ ഏതെങ്കിലും സാങ്കേതിക തകരാർ സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് പിടിഐ നേതാവ് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ എഴുതി. ലാൻഡ് ചെയ്ത ശേഷം ഇമ്രാൻ ഖാൻ റോഡ് മാർഗം
ഗുജ്രൻ വാലയിലേക്ക് പോയി.
ഈ മാസമാദ്യം ഇമ്രാൻ ഖാന്‍റെ സുരക്ഷാ വാഹനത്തിന് ഇസ്ലാമാബാദിൽ തീപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ വരുന്നത്.