ഹൃദയത്തിലെ ‘സെൽവിയും ജോയും’ ജീവിതത്തിൽ ഒരുമിക്കുന്നു
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങൾ കൂടി ശ്രദ്ധേയരായിരുന്നു. അഞ്ജലി എസ് നായർ അവതരിപ്പിച്ച സെൽവി ഈ ചിത്രത്തിലെ ഏറ്റവും പ്രശംസ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. അഞ്ജലി വിവാഹിതയാവുകയാണ്. ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖറിനെയാണ് അഞ്ജലി വിവാഹംകഴിക്കുന്നത്.
ഹൃദ്യത്തിൽ ജോ എന്ന കഥാപാത്രത്തെയാണ് ആദിത്യൻ അവതരിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. ആദിത്യനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഞ്ജലി ഇങ്ങനെ കുറിച്ചു, “ഞങ്ങൾ പ്രണയത്തിലായോ അതോ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തോ?”
സംവിധാന രംഗത്തും മികവ് തെളിയിച്ചിട്ടുള്ള കലാകാരനാണ് ആദിത്യൻ ചന്ദ്രശേഖർ. ശരാശരി അമ്പിളി എന്ന വെബ് സീരീസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആദിത്യൻ ആണ്. അനു കെ അനിയൻ അഭിനയിച്ച സെബാസ്റ്റ്യൻസ് ഫ്രൈഡേ എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും എഴുതിയത് ആദിത്യനായിരുന്നു.