രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് ബൗദ്ധിക വിഭാഗം തലവൻ ജെ നന്ദകുമാർ. നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നും ജെ നന്ദകുമാർ പറഞ്ഞു. ഇത് ആർ.എസ്.എസിന്റെ അഭിപ്രായമല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും നന്ദകുമാർ പ്രതികരിച്ചു.
‘രാജ്യത്തെ വൈവിധ്യത്തെ ആഘോഷിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന ത്രിദിന കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നന്ദകുമാർ.
വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ സംഘ്പരിവാർ സംഘടനകൾ ജനങ്ങളുടെ ഭക്ഷണശീലത്തിൽ ഇടപെടുന്നു എന്ന വിമർശനാത്മക ചോദ്യത്തിന് മറുപടിയായാണ് നന്ദകുമാർ രാജ്യത്ത് മാംസാഹാരത്തിന് നിയന്ത്രണമില്ലെന്നും അതിന് കഴിയില്ലെന്നും പറഞ്ഞത്.