കങ്കണയെ പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കര്‍മ
റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയുടെ വിജയത്തെ ചോദ്യം ചെയ്ത നടി കങ്കണ റണാവത്തിനെ പരിഹസിച്ച് ഹാസ്യനടൻ കുനാൽ കർമ. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളെല്ലാം വ്യാജമാണെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് കുനാൽ കർമ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജൻസി, സിബിഐ എന്നിവയെ പോലെ ധർമ്മ പ്രൊഡക്ഷൻസും കേന്ദ്ര സർക്കാരിന് കീഴിലാണെന്നാണ് കങ്കണ കരുതുന്നതെന്ന് കുനാൽ കർമ ട്വീറ്റ് ചെയ്തു.
സെപ്റ്റംബർ 9ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് 160 കോടിയാണ് നേടിയത്. ബോക്സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകൾ തെറ്റാണെന്നും ചിത്രത്തിന്റെ വിജയത്തെ പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. കരൺ ജോഹറിൽ നിന്ന് കണക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്നും കങ്കണ പറഞ്ഞു.