പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ

ഗൂഗിൾ അതിന്‍റെ പിക്സൽ ഫോൺ നിർമ്മാണ ശാലകളിൽ ചിലത് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കമ്പനികളിൽ നിന്ന് ഗൂഗിൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

5 ലക്ഷം മുതൽ 10 ലക്ഷം വരെ പിക്സൽ ഫോൺ യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള കമ്പനികളെയാണ് ഗൂഗിൾ ക്ഷണിക്കുന്നത്. പിക്സൽ ഫോണുകളുടെ വാർഷിക ഉൽപാദനത്തിന്‍റെ 10 മുതൽ 20 ശതമാനം വരുമിത്.

ആപ്പിളിനെപ്പോലെ ഗൂഗിളും ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ടുപോകുന്നതിന്റെ ഭാഗമാണിത്.