ദുൽഖറിന്റെ ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന വെബ് സീരീസിന്റെ ടീസര്‍ പുറത്തിറങ്ങി

ദുൽഖർ സൽമാൻ, രാജ്കുമാർ റാവു, ആദർശ് ഗൗരവ്, സുമൻ കുമാർ, ഗുൽഷൻ ദേവയ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗൺസ് ആൻഡ് ഗുലാബ്സ്’ എന്ന വെബ് സീരീസിന്‍റെ ടീസർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.

രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്ണ ഡി കെ എന്നിവരാണ് സീരീസിന്റെ സംവിധാനം. 1990കളിൽ നടന്ന കഥയാണ് സീരീസ് പറയുന്നത്.