ഓസ്‌കാര്‍ വേണ്ട; പുരസ്‌കാരത്തിന് വേണ്ടി സിനിമകള്‍ അയക്കില്ലെന്ന് റഷ്യ

മോസ്‌കോ: ഓസ്കാർ പുരസ്കാരത്തിനായി സിനിമകൾ അയക്കേണ്ടെന്ന തീരുമാനവുമായി റഷ്യ. ഉക്രൈൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടർന്നാണ് ഈ വർഷത്തെ ഓസ്കാർ പുരസ്കാരത്തിന് മത്സരിക്കാൻ ഒരു റഷ്യന്‍ സിനിമയെയും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്ന വ്‌ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ തീരുമാനം.

അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്‍റെ 2022ലെ ഓസ്കാർ പുരസ്കാരത്തിന് റഷ്യൻ ചിത്രം നാമനിർദ്ദേശം ചെയ്യേണ്ടെന്ന തീരുമാനം റഷ്യൻ ഫിലിം അക്കാദമി പ്രസീഡിയം തീരുമാനിച്ചതായി റഷ്യൻ അക്കാദമിയാണ് പ്രസ്താവനയിൽ അറിയിച്ചത്.