കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഔദ്യോഗിക നേതൃത്വത്തിനെതിരെ തരൂര്‍
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്കെതിരായ ഔദ്യോഗിക നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് തന്‍റെ മുന്നേറ്റത്തിന് തടയിടാനാകും എന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിലപാട് സ്വീകരിക്കട്ടെയെന്നും തരൂർ പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ല. ഖാർഗെയ്ക്കും തരൂരിനും പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുത്, പക്ഷം ചേരണമെങ്കിൽ പദവികൾ രാജിവയ്ക്കണം… തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദനൻ മിസ്ത്രി എഐസിസി ഭാരവാഹികള്‍ മുതല്‍ വക്താക്കള്‍ വരെയുള്ളവര്‍ക്ക് നൽകിയ നിർദ്ദേശം.
എ കെ ആന്‍റണി നാമനിര്‍ദ്ദേശം ചെയ്ത , ദീപേന്ദര്‍ ഹൂഡ , ഗൗരവ് വല്ലഭ് തുടങ്ങിയ ദേശീയ നേതാക്കള്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന കൃത്യമായ സന്ദേശം നല്‍കിയ ശേഷമാണ് മധുസൂദനന്‍ മിസ്ത്രിയിലൂടെ ഹൈക്കമാന്‍ഡ് ഇങ്ങനെയൊരു നിര്‍ദ്ദേശം പുറത്ത് ഇറക്കിയത്.